+91 483 297 8111

About Us

HOME > About

WHO WE ARE

SSM
10-09-2016 ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെയും സയ്യിദ് മുഹമ്മദ് കോയ ത്തങ്ങൾ ജമലുല്ലൈലിയുടെയു ം മഹനീയ സാനിദ്ധ്യത്തിൽ കോട്ടക്കൽ വെച്ചാണ് സോഷ്യൽ സർവീസ് മൂവ് മെൻറ് എന്ന എസ് എസ് എം പിറവ ിയെടുക്കുന്നത്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സയ്യിദ് മുഹമ്മദ് കോയ ത്തങ്ങൾ ജമലുല്ലൈലി സി എച ്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി ഓണംപിള്ളി മുഹമ്മദ് ഫൈസി ജലീൽ റഹ്മാനി വാണിയന്നൂർ ഡോ: ടി എ സാലിം ഫൈസി അബ്ദുറശീദ്‌ ബാഖവി എടപ്പാർ എന്നിവരാണ് സ്ഥാപക ട്രസ്റ്റികൾ.

18 വയസ്സ് പൂർത്തിയായി കോഴിക്കോട് ജില്ലാ റജിസ്ൽ ജനറൽ ആഫീസിൽ 5/1/1934ൽ 35 ആം നമ്പറായി റജിസ്റ്റർ ചെയ്ത ബഹുമാനപ്പെട്ട സയ് യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡണ്ടും ഉസ്താദ് കെ അലിക്കുട്ടി മുസ്ലിയാർ ജനറൽ സെക്രട്ടറിയുമായി

ഇപ്പോൾ പ്രവർത് തിച്ചു വരുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ ആശയങ്ങൾ സ്വീകരിക്കുകയും ട്രസ്റ്റിൻ്റെ വ്യവസ്ഥകൾക്ക് വിധേയമായി നിശ്ചിത ഫോറത്തിൽ അപേക ്ഷ നൽകി ട്രസ്റ്റ് നിശ്ചയിക്കുന്ന അംഗത്വ ഫീസ് അടക്കുന്നവർക്കാണ് ഈ ട്രസ്റ്റിൽ അംഗത്വം നൽകുന്നത്. ഈ ട്രസ്റ്റ് ട്രസ്റ്റികളുടെ കുടുംബത്തിന് അനന്തരമുള്ളതൊ ആസ്ഥികൾ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യാവുന്നതൊ അല്ല. ജാതി മത വർണ വർഗ വിവേചനങ്ങ ൾ ക്കതീതമായി സമൂഹത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ധാർമികവുമായ പുരോഗതി ലക്ഷ്യമാക്കി ഒന്നു മുതൽ നാൽപത്തി ആറ് കൂടിയ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കായി ഈ ട്രസ്റ്റ് നിയമ പ്രകാരം റജിസ്തർ ചെയതു പ്രവർത്തിക്കുന്നു.

SSE
2018 ജൂൺ 11 ന് കോട്ടക്കൽ സബ് റജിസ്താർ ഓഫീസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ചാരിറ്റബിൾ ട്രസ്റ്റാണ് സിസ്റ്റേഴ്സ് ഫോർ സ്പിരിച്ച്വൽ എംപവർമെൻ്റ് എന്ന എസ് എസ് ഇ. സത്രീകളുടെ ഉന്നമനത്തെ പ്രത്യേകിച്ചും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ മുഴുവൻ സമൂഹത്തിൻ്റെയും ഉന്നമനത്തെ പൊതുവായും ലക്ഷ്യം വെച്ച് ഒന്നു മുതൽ നാൽപത്തി ആറ് കൂടിയ ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി ഈ ട്രസ്റ്റ് പ്രവർത്തിക്കുന്നു. സത്രീകളുടെ മത ഭൗതിക വിദ്യാഭ്യാസ ആത്മീയ പുരോഗതിക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എസ് എസ് ഇ വിമൺസ് അക്കാഡമിയിലെ പഠിതാക്കൾ അദ്ധ്യാപകർ രക്ഷിതാക്കൾ സഹായികൾ എന്നിവരുടെ കൂട്ടായ്മയാണ് ഇത്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനും ഡോ: ടി എ സാലിം ഫൈസി ജനറൽ കൺവീനറുമായ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ട്രസ്റ്റിനെ നിയന്ത്രിക്കുന്നത്.

Vission & Mission

ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ ആയശങ്ങൾ അംഗീകരിച്ച് സമൂഹത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് എസ് എസ് എം മുന്നോട്ട് പോകുന്നത്. കണ്ണ് കാണാത്തവർ സംസാരശേഷി ഇല്ലാത്തവർ മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പ്രത്യേകമായ സ്ഥാപനങ്ങൾ സ്ഥാപിച്ചു നടത്തലും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കലുമാണ് പ്രധാന ലക്ഷ്യങ്ങൾ.