SSM മൾട്ടി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. കാട്ടിലങ്ങാടി: സോഷ്യൽ സർവീസ് മൂവ്മെന്റിന്റെ കീഴിൽ വെട്ടിച്ചിറ - കാട്ടിലങ്ങാടിയിൽ പുതിയ പദ്ധതിയായ SSM മൾട്ടി ക്ലിനിക്ക് ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഒബ്സർവേഷൻ റൂമും ലാബും ഫാർമസിയും കൺസൾട്ടിംഗ് റൂമും ഉൾപ്പെടുന്നതാണ് ആധുനിക സൗകര്യത്തോട് കൂടിയുള്ള മൾട്ടി ക്ലിനിക്ക്.സി.മുഹമ്മദലി, ആതവനാട് മുഹമ്മദ് കുട്ടി, സി.എച്ച് ത്വയ്യിബ് ഫൈസി, സി.കെ മൊയ്തീൻ ഫൈസി, പി.ടി.കെ കുട്ടി, സി.സി ഹംസ ഹാജി, കെ.എം കുട്ടി എടക്കുളം, അബ്ദുൽ വാഹിദ് ലത്തീഫി അത്തിപ്പറ്റ, ഡോ. സാലിം ഫൈസി കൊളത്തൂർ, റഷീദ് ബാഖവി ഡോ.സാഹിർ, ഡോ. തഹ്സീന സംസാരിച്ചു
Copyright © 2025 SSM All Right Reserved Powered By OGDO Creations